സിബിഎസ്‌ഇ സർട്ടിഫിക്കറ്റില്‍ തിരുത്തല്‍ അനുവദിക്കണം : സുപ്രീംകോടതി


ന്യൂഡൽഹി
സിബിഎസ്ഇ സർട്ടിഫിക്കറ്റുകളിലെ പേര് ഉൾപ്പെടെയുള്ള വിവരങ്ങളിൽ മാറ്റമോ തിരുത്തലോ വരുത്താൻ വിദ്യാർഥികൾക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. പേര്, കുടുംബപേര്, ജനനതീയതി തുടങ്ങിയ വിശദാംശങ്ങളിൽ തിരുത്തല് പാടില്ലെന്ന സിബിഎസ്ഇ ബൈലോ ചോദ്യം ചെയ്യുന്ന ഹർജികളിലാണ് ഉത്തരവ്. സർട്ടിഫിക്കറ്റുകളിൽ മാറ്റം വരുത്താൻ അവസരമൊരുക്കുന്ന രീതിയിൽ ബൈലോ ഭേദഗതി ചെയ്യണമെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗബെഞ്ച് ഉത്തരവിട്ടു.
വിദ്യാർഥികളിൽനിന്ന് വ്യക്തമായ സത്യവാങ്മൂലം വാങ്ങിയശേഷം തിരുത്തല് വരുത്തുന്നതിൽ തെറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഇതിന് നിശ്ചിത ഫീസ് ഈടാക്കുന്നതിൽ തെറ്റില്ല. മുമ്പ് നൽകിയ സർട്ടിഫിക്കറ്റ് തിരിച്ചുവാങ്ങി പുതിയവ നല്കാം. പഴയ സർട്ടിഫിക്കറ്റുകൾ സിബിഎസ്ഇ സൂക്ഷിക്കണം–- തുടങ്ങിയ മാർഗനിർദേശവും സുപ്രീംകോടതി പുറപ്പെടുവിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/2SOXQZb

Comments

Archive

Contact Form

Send