തടങ്കൽപാളയം: വീണ്ടും വ്യാജവാർത്തയുമായി ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്
കേന്ദ്രസർക്കാർ നിർദേശാനുസൃതം സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ തടങ്കൽപാളയം തുറക്കുന്നതായി വ്യാജവാർത്ത പ്രചരിപ്പിച്ച് ജമാഅത്തെ ഇസ്ലാമി. ബുധനാഴ്ച ജമാഅത്തെ മുഖപത്രത്തിലാണ് നുണവാർത്ത. തിരുവനന്തപുരത്തും തൃശൂരും തടങ്കൽപാളയം ആരംഭിക്കാൻ സാമൂഹിക സുരക്ഷാവകുപ്പ് ഡയറക്ടർ പുനഃവിജ്ഞാപനം പുറപ്പെടുവിച്ചതായാണ് വാർത്ത. ഇതോടെ പിണറായി സർക്കാർ പൗരത്വ ഭേദഗതി നിയമത്തിന് തുടക്കംകുറിക്കുന്നു എന്ന രൂപത്തിൽ ജമാഅത്തുകാർ പ്രചാരണവും തുടങ്ങി.
ജയിൽമോചിതരാകുന്ന വിദേശികൾക്കായി സംസ്ഥാന് ത്ത് കരുതൽകേന്ദ്രം തുടങ്ങുന്നുണ്ട്. ഹൈക്കോടതി നിർദേശാനുസൃതമാണിത്. ശിക്ഷ കഴിഞ്ഞ വിദേശികളെ ജയിൽ വളപ്പിൽ താമസിപ്പിക്കുന്നതിനെതിരെയായിരുന്നു കോടതി ഇടപെടൽ.
അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർ, ശിക്ഷ കഴിഞ്ഞ് സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാൻ നിയമനടപടി കാക്കുന്നവർ എന്നിവരെ പ്രത്യേക നിരീക്ഷണത്തിൽ പാർപ്പിക്കണമെന്നായിരുന്നു കോടതി നിർദേശം. ഇതേ തുടർന്നാണ് കരുതൽ വാസകേന്ദ്രങ്ങൾ തുടങ്ങുന്നതെന്ന് സാമൂഹിക നീതിവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്നും അറിയിച്ചിരുന്നു. മാതൃഭൂമിയുൾപ്പെടെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ജമാഅത്തെ പത്രം ദുഷ്ടലാക്കോടെ ഹൈക്കോടതി നിർദേശമെന്നത് ഒഴിവാക്കി വാർത്ത നൽകി എൽഡിഎഫ് വിരുദ്ധ ആയുധമായി പ്രചരിപ്പിക്കുകയായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/353vcpU
Comments