ഇന്ന് ലോക രക്തദാതാ ദിനം ; രക്തം നൽകാം, 
സ്പന്ദനം നിലനിർത്താം


തിരുവനന്തപുരം
"രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിർത്തൂ' എന്ന സന്ദേശവുമായി ഈ വർഷത്തെ ലോക രക്തദാതാ ദിനാചരണം തിങ്കളാഴ്ച. സന്നദ്ധ രക്തദാനത്തിന്റെ ആവശ്യകത, മഹത്വം എന്നിവയിൽ അവബോധം സൃഷ്ടിക്കുക, ദശലക്ഷക്കണക്കിന് ആൾക്കാരുടെ ജീവൻ രക്ഷിക്കാൻ ഒരു പ്രതിഫലവും വാങ്ങാതെ സന്നദ്ധമായി രക്തം ദാനംചെയ്തവരെ ആദരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് രക്തദാതാ ദിനം ആചരിക്കുന്നത്.

ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച പകൽ മൂന്നിന് മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിക്കും. സംസ്ഥാനത്ത് പ്രതിവർഷം ശരാശരി നാല് ലക്ഷം യൂണിറ്റ് രക്തമാണ് ആവശ്യം. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം മൂന്നേമുക്കാൽ ലക്ഷത്തോളം യൂണിറ്റ് രക്തം ശേഖരിച്ചു. ഇതിൽ സന്നദ്ധ രക്തദാതാക്കളിൽനിന്ന് ലഭിച്ചത് 70 ശതമാനമാണ്.

ആർക്കൊക്കെ രക്തം ദാനം ചെയ്യാം
18നും 65നും മധ്യേ പ്രായമുള്ള ആർക്കും രക്തം ദാനം ചെയ്യാം. കുറഞ്ഞത് 45 കിലോ ഭാരവും ശാരീരിക, മാനസിക ആരോഗ്യവുമുണ്ടാകണം. മൂന്ന് മാസത്തെ ഇടവേളയിൽ രക്തദാനം നടത്താം. കൃത്യമായ ഇടവേളകളിലെ രക്തദാനം ഒട്ടേറെ ഗുണകരമാണ്. ഇന്ത്യയിൽ രക്തദാനം ചെയ്യുന്നവരിൽ കേവലം ആറുശതമാനം മാത്രമാണ് സ്ത്രീകൾ.



Credits Kerala || Deshabhimani ​Online ​News https://ift.tt/3iHqer0

Comments

Archive

Contact Form

Send