സുപ്രീംകോടതി അഭിഭാഷകരെ ഹൈക്കോടതി ജഡ്‌ജിയാക്കരുത്: എഐഎൽയു
ന്യൂഡൽഹി
സുപ്രീംകോടതി അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്തണമെന്ന ശുപാർശ ചീഫ്ജസ്റ്റിസ് ശരിവച്ചെന്ന റിപ്പോർട്ടുകളിൽ ആശങ്ക രേഖപ്പെടുത്തി അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ(എഐഎൽയു). സുപ്രീംകോടതി ബാർ അസോസിയേഷന്റെ (എസ്സിബിഎ) ആവശ്യം പരിഗണിക്കാമെന്ന് ചീഫ്ജസ്റ്റിസ് സമ്മതിച്ചതായി എസ്സിബിഎ പ്രസ്താവന ഇറക്കിയിരുന്നു.
സുപ്രീംകോടതി അഭിഭാഷകർ ഹൈക്കോടതിയിലെ സഹപ്രവർത്തകരേക്കാൾ യോഗ്യതയുള്ളവരാണെന്ന പരാമർശവും എസ്സിബിഎ പ്രസിഡന്റ് പ്രസ്താവനയിൽ ഉന്നയിച്ചിട്ടുണ്ട്. എസ്സിബിഎ ശുപാർശയും തുടർനടപടികളും ഭരണഘടന, ഫെഡറൽ തത്വങ്ങളുടെ ലംഘനവും ഹൈക്കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരെ ആക്ഷേപിക്കലുമാണെന്ന് അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ പ്രസിഡന്റ് ബികാസ് രഞ്ജൻ ഭട്ടാചാര്യയും ജനറൽസെക്രട്ടറി പി വി സുരേന്ദ്രനാഥും പ്രസ്താവനയില് പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/35dmgOO
Comments