എൽജെപിയിലെ തമ്മിലടിക്കിടെ ലൈംഗിക പീഡന പരാതിയും


ന്യൂഡൽഹി
എൽജെപിയിൽ ചിരാഗ് പസ്വാനെതിരെ വിമത നീക്കം നടത്തിയ എംപിമാരിൽ ഒരാളായ പ്രിൻസ് രാജിനെതിരായി ലൈംഗിക പീഡന പരാതി. അന്തരിച്ച രാംവിലാസ് പസ്വാന്റെ അനുജനായ രാംചന്ദ്ര പസ്വാന്റെ മകനാണ് സമസ്തിപ്പുര് എംപിയായ പ്രിൻസ് രാജ്. ട്വിറ്ററിലൂടെ ചിരാഗ് ആണ് പരാതി പരസ്യമാക്കിയത്.

ചൊവ്വാഴ്ച ഒരു സ്ത്രീ കൊണാട്ട്പ്ലേസ് പൊലീസ് സ്റ്റേഷനിലെത്തി പ്രിൻജിനെതിരെ പരാതി നൽകിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹവാഗ്ദാനം നൽകിയെന്നും പറയുന്നു. ഫെബ്രുവരിയിൽ ഈ സ്ത്രീയ്ക്കെതിരെ പ്രിൻസ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്നാണ് പ്രിൻസിന്റെ പരാതി. ഇവരുമായി ബന്ധമുണ്ടെന്നും അവര്ക്ക് മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയതോടെ പിന്വാങ്ങിയെന്നും അതിന്റെ പേരില് ഭീഷണി മുഴക്കിയെന്നുമാണ് വാദം. പസ്വാന്റെ മറ്റൊരു സഹോദരൻ പശുപതി കുമാർ പരസിന്റെ നേതൃത്വത്തിൽ അഞ്ച് എംപിമാർ ചിരാഗിനെതിരെ രംഗത്തുവന്നതിന് പിന്നാലെയാണ് പ്രിൻസിനെതിരായ പരാതി പുറത്തായത്.



Credits National || Deshabhimani ​Online ​News https://ift.tt/3wF7kFA

Comments

Archive

Contact Form

Send