മികവ് തുടർന്ന് കേരളം ; അധിക ഡോസ് വാക്‌സിനും ഉപയോഗപ്പെടുത്തി കേരളം
ന്യൂഡൽഹി
കോവിഡ് വാക്സിനുകൾ പാഴാക്കാതെ ഉപയോഗിക്കുന്നതിൽ മികവ് തുടർന്ന് കേരളം. ഒരു ഡോസ് വാക്സിൻപോലും കേരളം പാഴാക്കുന്നില്ലെന്ന് മാത്രമല്ല, പാഴാക്കൽ സാധ്യത മുന്നിൽക്കണ്ട് വാക്സിൻ നിർമാതാക്കൾ നൽകുന്ന അധികഡോസുകൾകൂടി ഉപയോഗിക്കുകയാണെന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. വാക്സിൻ ഡോസുകൾ പാഴാക്കാത്ത സംസ്ഥാനങ്ങളായി കേരളത്തിനൊപ്പം ബംഗാളുമുണ്ട്. കേരളത്തിൽ മൈനസ് -6.3 ആണ് വാക്സിൻ പാഴാക്കൽ. ബംഗാളിൽ മൈനസ് -5.4 ഉം.
അധികഡോസുകൾകൂടി ഉപയോഗപ്പെടുത്തിക്കൊണ്ട് 1.1 ലക്ഷം കുത്തിവയ്പ് കൂടുതലായി എടുക്കാൻ കേരളത്തിന് കഴിഞ്ഞു. ബംഗാളാകട്ടെ 1.6 ലക്ഷം കുത്തിവയ്പ് കൂടുതലായി എടുത്തു.
വാക്സിൻ പാഴാക്കുന്നതിൽ മുന്നിൽ ജാർഖണ്ഡാണ്. 33.9 ശതമാനം വാക്സിൻ ഡോസുകൾ ജാർഖണ്ഡിൽ ഉപയോഗിക്കാനാകാതെ പാഴായി. ഛത്തീസ്ഗഢിൽ 15.7 ശതമാനവും മധ്യപ്രദേശിൽ 7.3 ശതമാനവും പഞ്ചാബിൽ ഏഴ് ശതമാനവും വാക്സിൻ ഡോസുകൾ പാഴായി.
Credits Kerala || Deshabhimani Online News https://ift.tt/2Tgl0rC
Comments