പദവി നഷ്ടം: പ്രതിഷേധവുമായി കെ വി തോമസ്‌ ഡൽഹിയിൽ

കൊച്ചി > കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലുള്ള പ്രതിഷേധം അറിയിക്കാൻ പ്രൊഫ. കെ വി തോമസ് ഡൽഹിയിൽ. അർഹമായ സ്ഥാനം ലഭിക്കാതെ പാർടിയിൽ തുടരാനാകില്ലെന്ന് സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അറിയിക്കും. ഇരുവരെയും കാണാൻ അനുമതി ചോദിച്ചു.

യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതിനാൽ വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ പ്രതികരിച്ചില്ല. എന്നാൽ, കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയായതിനാൽ പരസ്യപ്രതികരണത്തിന് തയ്യാറായേക്കും.

ലോക്സഭയിൽ സീറ്റ് നിഷേധിച്ചതുമുതൽ ഇടഞ്ഞുനിന്ന കെ വി തോമസിനെ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് കെപിസിസി വർക്കിങ് പ്രസിഡന്റാക്കിയത്. കനത്ത തോൽവിയിൽ കെപിസിസി നേതൃത്വത്തെ മാറ്റിയതോടെ തോമസിനും സ്ഥാനം നഷ്ടമായി. മൂന്നുമാസമേ വർക്കിങ് പ്രസിഡന്റ് പദവിയിൽ ഉണ്ടായിരുന്നുള്ളൂ.

സുധാകരൻ പ്രസിഡന്റായതോടെ എ, ഐ ഗ്രൂപ്പുകൾ നിസ്സഹകരണം തുടരുകയും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ എതിർ ഗ്രൂപ്പുകൾ നീക്കം ശക്തമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കെ വി തോമസിന്റെ ഡൽഹി സന്ദർശനം എന്നതും ശ്രദ്ധേയമാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2SElmZd

Comments

Archive

Contact Form

Send