സ്‌ത്രീധന കൊലപാതകങ്ങൾ ; യുവജന ജാഗ്രതാസദസ്സുമായി 
ഡിവൈഎഫ്‌ഐ


തിരുവനന്തപുരം
സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകങ്ങളും ആത്മഹത്യയും കൂടിവരുന്ന സാഹചര്യത്തിൽ "സ്ത്രീധന ഭാരത്താൽ തൂങ്ങിയാടാനുള്ളതല്ല സ്ത്രീ ജീവിതങ്ങൾ' എന്ന സന്ദേശമുയർത്തി ഡിവൈഎഫ്ഐ പുതിയ ക്യാമ്പയിൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ യുവജന ജാഗ്രതാ സദസ്സ് സംഘടിപ്പിക്കും. യുവജന ജാഗ്രതാ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10ന് കൊല്ലം ചിന്നക്കടയിൽ സംസ്ഥാന സെക്രട്ടറി എ എ റഹീം നിർവഹിക്കും. എം മുകേഷ് എംഎൽഎ, കവയത്രി ജയഗീത, യുവജന കമീഷൻ അധ്യക്ഷ ചിന്താ ജെറോം എന്നിവർ പങ്കെടുക്കും. ജില്ലയിലെ 2000 യൂണിറ്റ് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ യുവജന ജാഗ്രതാ സദസ്സ് സംഘടിപ്പിക്കും.

ഒരു പെൺകുട്ടിയും ഇത്തരം സംഭവങ്ങൾക്ക് ഒരിക്കലും ഇരയാക്കപ്പെടാൻ പാടില്ല. അതിനായി യുവജനങ്ങളുടെ ശക്തമായ പ്രതിരോധം ഉയർന്നു വരണം. പരിഷ്കൃത സമൂഹത്തിൽനിന്ന് സ്ത്രീധനമെന്ന വിപത്തിനെ തുടച്ചുനീക്കുന്നതിന് യുവാക്കളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിവൈഎഫ്ഐ യുവജന ജാഗ്രതാ സദസ്സ് സംഘടിപ്പിക്കുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3qqDPVG

Comments

Archive

Contact Form

Send