പട്ടാമ്പിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടനിലയില്‍

പാലക്കാട്> പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്ച്ചറിയില് സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടനിലയില്.ഒറ്റപ്പാലം മനിശേരിയില് ലക്ഷ്മിയുടെ (65) മൃതദേഹമാണ് എലി കരണ്ടത്. കഴിഞ്ഞ ദിവസമാണ് ലക്ഷ്മി മരിച്ചത്.

മൂക്കും കവിളും എലി കടിച്ച് മുറിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് ബന്ധുക്കള് പറയുന്നു.. ബന്ധുക്കള് ബുധനാഴ്ച രാവിലെ എത്തിയപ്പോഴാണ് മൂക്കിലും കവിളിലും പാടുകള് കണ്ടത്.തുടര്ന്ന് നടത്തിയ പരിശോധനയില് എലി കരണ്ടതാണെന്ന് കണ്ടെത്തി.

സംഭവത്തില് പോലീസില് പരാതി നല്കുമെന്ന് ബന്ധുക്കള് അറിയിച്ചു.






Credits Kerala || Deshabhimani ​Online ​News https://ift.tt/3gqRoRo

Comments

Archive

Contact Form

Send