രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് : ഷൂട്ടിങ്ങിനിടയിലുണ്ടായ അപകടത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ച് ഫഹദ് ഫാസില്‍
കൊച്ചി> 'മലയന്‍കുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ച് ഫഹദ് ഫാസില്‍. ചിത്രത്തിന്റെ സംഭവിച്ച അപകടത്തില്‍ പറ്റിയ പരുക്കുകളില്‍ ഇന്നും സുഖം പ്രാപിച്ചു വരികയാണെന്ന് ഫഹദ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. മൂക്കിൽ മൂന്ന് തയ്യലുണ്ട്.
'മലയന്‍കുഞ്ഞ്' ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വീണപ്പോൾ മുഖം താഴെയടിക്കും മുമ്പ് തന്നെ ഞാൻ കൈകൾ കുത്തി. 80 ശതമാനം പേർക്കും വീഴ്ചയുടെ മാനസിക ആഘാതത്തിൽ അതിനു സാധിക്കുന്നതല്ല. പക്ഷേ മനസ്സാന്നിധ്യം കൈവെടിയാഞ്ഞതിനാൽ എനിക്കതു സാധിച്ചു. അങ്ങനെ മുൻപ് നിരവധി തവണ ഉണ്ടായതു പോലെ വീണ്ടുമൊരിക്കൽ കൂടി ജീവിതത്തിൽ ഭാഗ്യം എന്നെ തുണച്ചു."ഫഹദ് കുറിപ്പിൽ പറയുന്നു.
fahad faasil facebook post
തീയറ്ററിൽ റിലീസ് ചെയ്യാൻ ആഗ്രഹിച്ചിരുന്ന തന്റെ 'മാലിക്' ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്നും ഫഹദ് അറിയിച്ചു. "ഞങ്ങളുടെ ഏറ്റവും വലിയ അഭിമാന പദ്ധതികളിലൊന്നായ ‘മാലിക്’ എന്ന ചിത്രം വളരെയധികം വിഷമത്തോടെയാണെങ്കിലും ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ആ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരുടെയും വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമാണത്. അടുത്ത കാലത്ത് ഒടിടിയിൽ റിലീസ് ചെയ്ത എന്റെ മറ്റു സിനിമകൾ പോലെയല്ല മാലിക്. അവയൊക്കെ ആദ്യം മുതൽക്കെ ഒടിടി റിലീസിനായി ഒരുക്കപ്പെട്ടതായിരുന്നെങ്കിൽ മാലിക് തിയറ്ററിൽ തന്നെ റിലീസ് ചെയ്യാനിരുന്നതാണ്. പക്ഷേ എല്ലാവരും ചേർന്നെടുത്ത ഇൗ തീരുമാനത്തോട് ഞാനും യോജിക്കുന്നു ഒപ്പം നിങ്ങളോരോരുത്തരോടും സിനിമ കാണണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നു"
ഏഴുവർഷം മുമ്പിറങ്ങിയ ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിന്റെ ഓര്‍മകളും നസ്രിയയുമായുള്ള പ്രണയനിമിഷങ്ങളും ഫഹദ് ഇംഗ്ലീഷിലുള്ള കുറിപ്പിൽ പങ്കുവെക്കുന്നു. തനിക്കുണ്ടായ ചെറിയ നേട്ടങ്ങള്‍ക്ക് പോലും നസ്രിയ കാരണമായിട്ടുണ്ടെന്ന് ഫഹദ് പറയുന്നു.
Credits Kerala || Deshabhimani Online News https://ift.tt/2TF3NII
Comments