മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയാനുള്ള നീക്കത്തില് നിന്ന് അധികൃതര്‍ പിന്തിരിയണം: മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം> മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയാനുള്ള നീക്കത്തില് നിന്ന് അധികൃതര് പിന്തിരിയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി.ഡല്ഹി ആശുപത്രിയിലെ നഴ്സുമാര് മലയാളം സംസാരിക്കരുതെന്ന സര്ക്കുലറിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ഇന്ത്യന് ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷകളില് ഒന്നാണ് നമ്മുടെ മലയാളം.ഡല്ഹിയിലെ ജി ബി പന്ത് ആശുപത്രിയുടെ വിചിത്രമായ സര്ക്കുലര് ഇന്ത്യന് ഭരണഘടനയോടുള്ള വെല്ലുവിളി ആണെന്നും ശിവന്കുട്ടി പറഞ്ഞു
Credits Kerala || Deshabhimani Online News https://ift.tt/3z7bd7x
Comments