കോവിഡ്‌ മരണങ്ങളുടെ എണ്ണം കുറച്ചുകാണിക്കുന്നില്ല: മന്ത്രി വീണാ ജോർജ്‌

തിരുവനന്തപുരം> സംസ്ഥാനം കോവിഡ് മരണങ്ങളുടെ എണ്ണം കുറച്ചുകാണിക്കുന്നു എന്നത് വാസ്തവ വിരുദ്ധമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ രേഖ അനുസരിച്ച് മെഡിക്കൽ ബോർഡ് ആണ് കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു വീണാ ജോർജ്.

‘ഒരാൾ അപകടത്തിൽ മരിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കുമ്പോൾ കോവിഡ് സ്ഥിരീകരിക്കുന്നു. എന്നാൽ ആ വ്യക്തിയുടെ മരണകാരണം കോവിഡ് മൂലമാണെന്ന് പറയാനാവില്ല. അത് അപകടമരണമാണ്’. മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വാക്സിൻ വിതരണം ശാസ്ത്രീയമായാണ് നടപ്പാക്കുന്നത്. രണ്ടാം തരംഗത്തിന് മുൻപ് തന്നെ മെഡിക്കൽ കപ്പാസിറ്റി കൂട്ടാൻ കേരളം ശ്രമിച്ചു. കോവിഡ് പ്രതിരോധ ശ്രമങ്ങളെ ഇകഴ്ത്തി കാട്ടാൻ പ്രതിപക്ഷം ശ്രമിക്കരുതെന്നും ഇതാണോ പ്രതിരോധത്തിനുള്ള പിന്തുണയെന്നും മന്ത്രി ചോദിച്ചു.

കൂടുതൽ മരണം 70 നും 80 നും പ്രായം ഉള്ളവരിലാണ്. 2019നേക്കാൾ 2020ൽ സംസ്ഥാനത്ത് ആകെ മരണനിരക്ക് കുറവാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് സർക്കാർ ജനത്തെ ചേർത്ത് പിടിച്ചു നിർത്തി. ഒരാൾ പോലും പട്ടിണി കിടക്കില്ലെന്ന് ഉറപ്പുവരുത്തിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഡോ. എം കെ മുനീറാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. ആരോഗ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര് അനുമതി നിഷേധിച്ചു.കോവിഡ് പ്രതിരോധത്തിന് സർക്കാരിന് നിരുപാധികമായ പിന്തുണ നൽകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3c8yBrK

Comments

Archive

Contact Form

Send