ഇന്ത്യ ഭരിക്കുന്നവർക്ക് പൂജ്യം മാർക്ക്‌ : സച്ചിദാനന്ദൻ‌


മലപ്പുറം
ജനാധിപത്യമില്ലാത്ത ഭരണത്തിന്റെ ഗൂഢനീക്കമാണ് ലക്ഷദ്വീപിൽ നടക്കുന്നതെന്ന് കവി സച്ചിദാനന്ദൻ. ജനാധിപത്യത്തിന്റെ ഏത് സൂചകം വെച്ച് മാർക്കിട്ടാലും ഇന്ത്യ ഭരിക്കുന്നവർക്ക് പൂജ്യം മാർക്കേ നൽകാനാകൂ. ഫാസിസത്തിന്റെ ലക്ഷണം പ്രകടമാക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്.

ഭയത്തെ ഉപയോഗിച്ച്, നിരന്തര നുണപ്രചാരണത്തിലൂടെ നിക്ഷിപ്ത താൽപ്പര്യം നടപ്പാക്കുകയാണ്. കല, സംസ്കാരം, ശാസ്ത്രം എന്നി മേഖലയിലെ ചർച്ചയെല്ലാം രാഷ്ട്രീയമാകുന്നത് അതിനാലാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ‘സമകാലിക ഇന്ത്യ: പ്രതീക്ഷയും പ്രതിസന്ധിയും’ വിഷയം അവതരിപ്പിച്ച് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭരണഘടന അവകാശം ഒന്നൊന്നായി എടുത്തുകളയുകയാണ്. ഭരണഘടനയെ അകത്തുനിന്ന് ശിഥിലമാക്കുന്ന പ്രവർത്തനമാണ് ഇന്ത്യയിൽ നടക്കുന്നത്. ജനാധിപത്യം തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പിലല്ല. ഭരണകർത്താക്കളുടെ പ്രവർത്തിയിലാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3zyXOpk

Comments

Archive

Contact Form

Send