റോഡരികിലെ കൈയേറ്റങ്ങൾ പൂർണമായി ഒഴിപ്പിക്കും: മന്ത്രി മുഹമ്മദ്‌ റിയാസ്‌

ഫറോക്ക് > സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ പാതയോരങ്ങളിലെ എല്ലാ അനധികൃത കൈയേറ്റങ്ങളും ഉടൻ ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

റോഡരികിലെ വാഹന പാർക്കിങ് ഉൾപ്പെടെയുള്ള കൈയേറ്റങ്ങൾ ഗതാഗത തടസ്സങ്ങൾക്കൊപ്പം സാമൂഹ്യ പ്രശ്നവുമാണ്. സംസ്ഥാനത്തെ എല്ലാ പാതയോര കൈയേറ്റങ്ങളുടെയും റിപ്പോർട്ട് ഈ മാസം 20നകം നൽകാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. കൈയേറ്റങ്ങൾ ഒഴിപ്പിച്ച ശേഷം സംസ്ഥാനത്ത് എല്ലായിടത്തും പാതയോരങ്ങളിൽ ശൗചാലയങ്ങൾ, കുടിവെള്ള സൗകര്യം തുടങ്ങിയവ സജ്ജീകരിക്കുന്നതിനായി പദ്ധതി തയ്യാറാക്കും. പാതയോരങ്ങൾ സൗന്ദര്യവൽക്കരിച്ച് മികച്ച ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും ഒരുക്കും.

പാതയോരം ഒഴിപ്പിക്കലിന് ചൊവ്വാഴ്ച മന്ത്രിയുടെ നേതൃത്വത്തിൽ ബേപ്പൂരിലെ നല്ലളത്തുനിന്ന് തുടക്കം. നല്ലളം പൊലീസ് സ്റ്റേഷനും ഡീസൽ നിലയത്തിനുമിടയിൽ ദേശീയ പാതയോരത്തെ വാഹനങ്ങൾ നീക്കിയായിരുന്നു തുടക്കം. വഴിമുടക്കി കിടക്കുന്ന ലോറികളും പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളും പ്രത്യേക കേന്ദ്രത്തിലേക്ക് നീക്കി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3cJSYvH

Comments

Archive

Contact Form

Send