- സാമ്പത്തിക സംവരണം : പിഎസ്‌സി പ്രത്യേക സപ്ലിമെന്ററി ലിസ്റ്റ് തയ്യാറാക്കും
തിരുവനന്തപുരം
പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർഥികൾക്ക് സംവരണാനുപാതം ഉറപ്പാക്കാൻ പിഎസ്സി സപ്ലിമെന്ററി ലിസ്റ്റ് തയ്യാറാക്കും. സംവരണേതര വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തിന് ഭരണഘടനാ ഭേദഗതി നടപ്പാക്കിയതോടെ 2020 ഒക്ടോബർ 23ന് ഉദ്യോഗനിയമനത്തിലും നിയമം ബാധകമാക്കി സംസ്ഥാനം വിജ്ഞാപനമിറക്കിയിരുന്നു. തുടർന്നാണ് ഒക്ടോബർ 23ന് നിലവിലുള്ളതും തുടർന്നുള്ള വിജ്ഞാപനങ്ങൾക്കും പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ കമീഷൻ തീരുമാനിച്ചത്. ഇതോടെ എല്ലാ തസ്തികയിലും ഈ വിഭാഗത്തിന് പ്രത്യേക സപ്ലിമെന്ററി ലിസ്റ്റ് തയ്യാറാക്കി അതിൽനിന്ന് നിയമിക്കും.
Credits Kerala || Deshabhimani Online News https://ift.tt/3zK2Dfv
Comments