കുട്ടികൾക്കുള്ള ക്ഷേമപദ്ധതി : കൂടുതൽ സമയംവേണമെന്ന് കേന്ദ്രം
ന്യൂഡൽഹി
കോവിഡ് കാരണം മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരായ കുട്ടികൾക്കായുള്ള ക്ഷേമപദ്ധതിയുടെ നടപടിക്രമം തയ്യാറാക്കാൻ കൂടുതൽ സമയം തേടി കേന്ദ്രസർക്കാർ. കുട്ടികൾക്ക് ‘പിഎം കെയര്’ വഴിയുള്ള ക്ഷേമപദ്ധതിയുടെ വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് സുപ്രീംകോടതി നേരത്തേ നിർദേശിച്ചിരുന്നു.
നടപടിക്രമം തയ്യാറാക്കൽ പുരോഗമിക്കുകയാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാഭാട്ടി കോടതിയെ അറിയിച്ചു. വേനലവധിക്കുശേഷം വിഷയം പരിഗണിക്കുമ്പോൾ നടപടിക്രമം അറിയിക്കണമെന്ന് ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.അതേസമയം, കോവിഡ് അനാഥമാക്കി കുട്ടികളുടെ വിവരം കൈമാറാത്ത പശ്ചിമബംഗാൾ സർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. .
Credits National || Deshabhimani Online News https://ift.tt/3z9Y65F
Comments