സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം
കൊല്ലം
സംസ്ഥാനത്ത് ബുധനാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽവരും. 52 ദിവസമാണ് നിരോധനം. തീരദേശത്തെ ഡീസൽ ബങ്കുകൾ അടച്ചിടും. നിരോധനത്തിനു മുമ്പ് കടലിൽ പോയി 48 മണിക്കൂറിനുള്ളിൽ തിരിച്ചുവരുന്ന ബോട്ടുകൾക്ക് ഹാർബറുകളിൽ മത്സ്യം വിൽക്കാം.
ഇതരസംസ്ഥാന ബോട്ടുകൾ നിരോധനം ആരംഭിക്കുംമുമ്പ് തീരം വിടാൻ നിർദേശംനൽകി. ഇൻ ബോർഡ് വള്ളങ്ങൾക്കും ചെറിയ യാനങ്ങൾക്കും നിരോധനം ബാധകമല്ല. നിരോധന കാലത്ത് തൊഴിലില്ലാതാകുന്ന മത്സ്യത്തൊഴിലാളികൾക്ക് സമ്പാദ്യ ആശ്വാസ പദ്ധതിയിൽനിന്ന് ധനസഹായം വിതരണം തുടങ്ങി. കുടുംബങ്ങൾക്ക് സിവിൽ സപ്ലൈസ് വകുപ്പ് ഭക്ഷ്യധാന്യക്കിറ്റ് നൽകും.
Credits Kerala || Deshabhimani Online News https://ift.tt/2TIaA4a
Comments