ആയിഷ സുൽത്താന 
ഇന്ന്‌ വീണ്ടും പൊലീസിൽ 
ഹാജരാകും


കൊച്ചി
രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടർന്ന് പൊലീസിൽ ഹാജരാകാൻ ലക്ഷദ്വീപിലെത്തിയ സിനിമാ പ്രവർത്തക ആയിഷ സുൽത്താനയ്ക്ക് ക്വാറന്റൈൻ ലംഘനത്തിന് കലക്ടറുടെ നോട്ടീസ്. ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ ആയിഷ ബുധനാഴ്ച വീണ്ടും കവരത്തി പൊലീസിൽ ഹാജരാകും.
ചോദ്യംചെയ്യലിനായി എത്താൻ നൽകിയ ഇളവുകൾ ആയിഷ സുൽത്താന ദുരുപയോഗം ചെയ്തുവെന്നാണ് കലക്ടറുടെ നോട്ടീസിൽ പറയുന്നത്. കോവിഡ് രോഗികളെ പാർപ്പിച്ച സ്ഥലങ്ങൾ സന്ദർശിച്ചു. ദ്വീപുവാസികളുമായി ഇടപഴകി. ക്വാറന്റൈൻ ലംഘനം തുടർന്നാൽ കേസെടുക്കുമെന്നും നോട്ടീസിൽ പറയുന്നു. ചാനൽ ചർച്ചയിലെ പരാമർശത്തിൽ എടുത്ത കേസിൽ ബുധനാഴ്ച രാവിലെ 10ന് ആയിഷ പൊലീസ് സ്റ്റേഷനിൽ ഹാജരാകും. ഞായറാഴ്ചയാണ് ആദ്യം ഹാജരായത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3qhh86d

Comments

Archive

Contact Form

Send