കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കെപിസിസി ആസ്ഥാനത്ത് കെ സുധാകരന്റെ സ്ഥാനാരോഹണം
തിരുവനന്തപുരം> കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങ്
കോവിഡ് മാനദണ്ഡങ്ങള് പൂര്ണമായി ലംഘിച്ച്.നേതാക്കളും പ്രവര്ത്തകരും ഇന്ദിരാഭവനില് തിക്കിത്തിരക്കി. സാമൂഹ്യ അകലം പാലിക്കാതെയായിരുന്നു ചടങ്ങുകള്. എസി ഓഡിറ്റോറിയം തിങ്ങി നിറഞ്ഞിരുന്നു.
വേദിയിലടക്കം നേതാക്കളുടെ തിക്കും തിരക്കുമുണ്ടായി. കെപിസിസി ഓഫീസും പരിസരവും സുധാകരന് പക്ഷക്കാര് പിടിച്ചടക്കി .മാസ്ക് ധരിക്കാത്തവരെയും കാണാമായിരുന്നു. വേദിയിലടക്കമുള്ള നേതാക്കള്
ക്യാമറകളില് മുഖം കാട്ടാനായി മാസ്ക് ഇടക്കിടെ മാറ്റി കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചു.
പരിപാടിക്കെതിരെ വലിയ വിമര്ശനമാണ് ഉയരുന്നത്
Credits Kerala || Deshabhimani Online News https://ift.tt/3gsIHWQ
Comments