ഹൈക്കമാൻഡിന്റെ അവഗണന ; ഉള്ളുരുകി 
ഉമ്മൻചാണ്ടി 
തലസ്ഥാനം 
വിടുന്നു


തിരുവനന്തപുരം
കോൺഗ്രസിലെ പുതിയ ഗ്രുപ്പ് സമവാക്യവും ഹൈക്കമാൻഡിന്റെ അവഗണനയും മൂലം കേരള രാഷ്ട്രീയത്തിൽ അപ്രസക്തനായ ഉമ്മൻചാണ്ടി പുതുപ്പള്ളിയിലേക്ക് മടങ്ങുന്നു. തിരുവനന്തപുരത്തെ സ്ഥിരതാമസം ഒഴിവാക്കിയാണ് മടക്കം.

ഞായറാഴ്ചകളിൽ പുതുപ്പള്ളിയിലെ തറവാട്ട് വീട്ടിലേക്ക് പോകുന്നതായിരുന്നു രീതി. എന്നാലിപ്പോൾ പുതുപ്പള്ളി ബസ് സ്റ്റാൻഡിനടുത്ത് ഒരേക്കറിൽ പുതിയവീട് പണിയുകയാണ്. കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് തുടങ്ങിയ സ്ഥാനങ്ങൾ വീതം വയ്ക്കുന്നതിൽനിന്ന് ഒഴിവാക്കിയതിലെ അതൃപ്തി മുതിർന്ന നേതാക്കൾക്കെല്ലാം ഉണ്ട്. ആരോഗ്യ പ്രശ്നം മൂലം യാത്രയ്ക്കുള്ള ബുദ്ധിമുട്ടാണ് താമസം മാറാൻ കാരണം എന്നാണ് വിശദീകരണം. മകൻ ചാണ്ടി ഉമ്മനെ മണ്ഡലത്തിൽ സജീവമാക്കുക എന്ന ലക്ഷ്യവും പിന്നിലുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3pQg4Gj

Comments

Archive

Contact Form

Send