ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ ഓഫീസിൽ ഇടത് എംപിമാരുടെ ധർണ ഇന്ന്
കൊച്ചി
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടും പാർലമെന്റ് അംഗങ്ങൾക്ക് ദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചും എട്ട് ഇടതുപക്ഷ എംപിമാർ കൊച്ചിയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിനുമുന്നിൽ ധർണ നടത്തും. വ്യാഴാഴ്ച രാവിലെ 10ന് വെല്ലിങ്ടൺ ഐലൻഡിലെ ലക്ഷദ്വീപ് ഓഫീസിൽ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, എ എം ആരിഫ്, ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, കെ സോമപ്രസാദ്, എം വി ശ്രേയാംസ് കുമാർ, പി പി മുഹമ്മദ് ഫൈസൽ എന്നിവരാണ് ധർണ നടത്തുക. കോവിഡ് മാനദണ്ഡം പാലിച്ചാണ് പ്രതിഷേധം.
Credits Kerala || Deshabhimani Online News https://ift.tt/3zeAr3X
Comments