ലക്ഷദ്വീപിലെ ജനങ്ങൾക്ക് അരി കൂടാതെ എന്തൊക്കെ 
നൽകുന്നുണ്ടെന്ന് അറിയിക്കണം: 
ഹൈക്കോടതി ; ബുധനാഴ്ചയ്‌ക്കകം സത്യവാങ്മൂലം നൽകണം


കൊച്ചി
ലക്ഷദ്വീപിലെ ജനങ്ങൾക്ക് അരി കൂടാതെ മറ്റെന്തൊക്കെ സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്ന് അറിയിക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് ഹൈക്കോടതിയുടെ നിർദേശം. ഇക്കാര്യത്തിൽ ബുധനാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം.ദ്വീപിൽ 40 ദിവസമായി കർഫ്യൂ തുടരുകയാണെന്നും ലോക്ക്ഡൗൺ തീരുംവരെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് അമിനി ദ്വീപുനിവാസിയും ലക്ഷദ്വീപ് വഖഫ് ബോർഡ് മുൻ അംഗവുമായ കെ കെ നസീഹ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം.
ദ്വീപിൽ റേഷൻകട വഴി സൗജന്യ അരി വിതരണം ചെയ്യുന്നുണ്ടെന്നും കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി തുടരുന്നുണ്ടെന്നും കലക്ടർ അറിയിച്ചു. ഒക്ടോബർവരെയുള്ള സാധനങ്ങൾ സ്റ്റോക്കുണ്ടെന്നും കലക്ടർ വ്യക്തമാക്കി.

പലവ്യഞ്ജനങ്ങൾ അടക്കമുള്ള സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് ഹർജിക്കാരൻ അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. പരാതികളിൽ നടപടി എടുക്കുന്നുണ്ടെന്ന് കലക്ടർ അറിയിച്ചത് കോടതി രേഖപ്പെടുത്തി. പരാതിയുള്ളവർ കലക്ടറെ സമീപിക്കാനും നിർദേശിച്ചു. കേസ് 15ന് പരിഗണിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3x99eht

Comments

Archive

Contact Form

Send