അയോധ്യ ഭൂമികെെയേറ്റം : ആരോപണം ഉന്നയിച്ച 
മാധ്യമപ്രവർത്തകനെതിരെ കേസ്‌


ന്യൂഡൽഹി
അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംബത് റായിക്കെതിരെ ഭൂമികെെയേറ്റ ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകനെ ഉത്തർപ്രദേശ് പൊലീസ് കേസിൽകുടുക്കി. മാധ്യമപ്രവർത്തകൻ വിനീത് നരൈൻ, അൽക്ക ലഹോട്ടി, രജനീഷ് എന്നിവർക്കെതിരെയാണ് സാമുദായിക സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചു, വ്യാജതെളിവുകൾ സൃഷ്ടിച്ചു, വഞ്ചന തുടങ്ങിയ 18 കുറ്റം ചുമത്തി കേസെടുത്തത്. റായിയുടെ സഹോദരൻ സഞ്ജയ് ബൻസാൽ നൽകിയ പരാതിയിലാണ് കേസ്.

പ്രവാസിയായ അൽക്ക ലഹോട്ടിയുടെ ബിജ്നോറിലെ 20,000 ചതുരശ്ര മീറ്റർ സ്ഥലം പിടിച്ചെടുക്കാൻ ചംബത് റായിയും സഹോദരന്മാരും ചേർന്ന് ശ്രമിക്കുന്നതായി നരൈൻ മൂന്ന് ദിവസം മുമ്പ് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ലഹോട്ടി ഇതിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നൽകിയിട്ടുണ്ടെന്നും നരൈൻ വെളിപ്പെടുത്തി. ഇതേതുടർന്ന് അന്വേഷിച്ച ബിജ്നോർ പൊലീസ് റായിയെയും സഹോദരന്മാരെയും നിരപരാധികളായി പ്രഖ്യാപിച്ചു. പിന്നാലെയാണ് ബൻസാൽ പരാതി നൽകിയത്. ആരോപണം അന്വേഷിക്കാൻ നരൈനെ ഫോണിൽ വിളിച്ചപ്പോൾ രജനീഷ് എന്നയാളാണ് എടുത്തതെന്നും അതുകൊണ്ടാണ് രജനീഷിനെതിരെയും പരാതി നൽകിയതെന്ന് ബൻസാൽ പറയുന്നു.

രാമക്ഷേത്ര ട്രസ്റ്റ് നടത്തുന്ന ഭൂമിഇടപാടുകളിൽ വൻക്രമക്കേട് മുമ്പും മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ബിജെപിക്കാരായ ഇടനിലക്കാർ നാട്ടുകാരിൽനിന്ന് ചുരുങ്ങിയ വിലയ്ക്ക് ഭൂമി വാങ്ങി പത്തിരട്ടിയിൽപ്പരം വിലയ്ക്ക് ട്രസ്റ്റിന് മറിച്ചുവിൽക്കുകയാണ്.



Credits National || Deshabhimani ​Online ​News https://ift.tt/2TNcosO

Comments

Archive

Contact Form

Send