എസ്‌പിക്ക് പിന്തുണയുമായി എൻഡിഎ മുൻ ഘടകകക്ഷി
ന്യൂഡൽഹി
ഉത്തർപ്രദേശിൽ ജില്ലാപഞ്ചായത്ത് അധ്യക്ഷസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർടി(എസ്പി)യെ പിന്തുണയ്ക്കുമെന്ന് എൻഡിഎ മുൻ ഘടകകക്ഷി സുഹൽദേവ് ഭാരതീയ സമാജ് പാർടി(എസ്ബിഎസ്പി). ബിജെപിയെ തോൽപ്പിക്കാൻ ഏതു നടപടിയും സ്വീകരിക്കുമെന്നും എസ്ബിഎസ്പി അധ്യക്ഷനും സംസ്ഥാന മുൻമന്ത്രിയുമായ ഓംപ്രകാശ് രാജ്ബർ പറഞ്ഞു.
ഭരണപരാജയങ്ങളിൽനിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ആദിത്യനാഥ് സർക്കാർ ശ്രമിക്കുന്നതെന്ന് രാജ്ബർ ആരോപിച്ചു. യുപിയിൽ ജനങ്ങൾ ദുരിതത്തിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ നിലപാട് ഉചിതമായ സമയത്ത് പ്രഖ്യാപിക്കും.2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിൽ എട്ട് സീറ്റിൽ മത്സരിച്ച എസ്ബിഎസ്പി നാലിടത്ത് ജയിച്ചിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്ബിഎസ്പി താമരചിഹ്നത്തിൽ മത്സരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടതിനെതുടർന്ന് എൻഡിഎ വിട്ടു.
Credits National || Deshabhimani Online News https://ift.tt/3gYdJpC
Comments