വിലക്കയറ്റം: ദേശീയ പ്രക്ഷോഭത്തിന്‌ തുടക്കം


ന്യൂഡൽഹി
പെട്രോളിയം ഉൽപ്പന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള അവശ്യസാധനങ്ങളുടെയും വിലക്കയറ്റം രൂക്ഷമാക്കുന്ന മോഡിസർക്കാർ നയങ്ങൾക്കെതിരെ ഇടതുപാർടികളുടെ ആഹ്വാനപ്രകാരം രാജ്യവ്യാപക പ്രക്ഷോഭ–-പ്രചാരണ പരിപാടികൾക്ക് തുടക്കം. 30 വരെ നീളുന്ന പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തിൽ പ്രചാരണപരിപാടികളാണ് നടക്കുന്നത്.

പശ്ചിമ ബംഗാളിൽ സിപിഐ എം നേതൃത്വത്തിൽ പദയാത്രകളും ലഘുലേഖ വിതരണവും നടക്കുന്നു. ഹൗറയിൽ നൂറുകണക്കിനുപേർ പങ്കെടുത്ത പ്രചാരണ റാലി നടന്നു. ഹിമാചൽപ്രദേശ്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ വളന്റിയർമാർ ഭവനസന്ദർശനം നടത്തി. ഡൽഹിയിൽ 20നു പ്രതിഷേധപരിപാടി നടക്കും. ബിഹാറിൽ 30ന് അഞ്ച് ഇടതുപാർടിയുടെ നേതൃത്വത്തിൽ സംയുക്ത റാലി നടക്കും.



Credits National || Deshabhimani ​Online ​News https://ift.tt/3q2YQWk

Comments

Archive

Contact Form

Send