കോവിഡ് പ്രതിസന്ധി : പ്രവാസികളുടെ നഷ്ടം 1180 കോടി രൂപ
കൊച്ചി
കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടും മടങ്ങാനാകാതെയും പ്രവാസികൾക്ക് ശമ്പള- ആനുകൂല്യ ഇനത്തിൽ 1180 കോടിയോളം രൂപ നഷ്ടമായെന്ന് പഠന റിപ്പോർട്ട്. സെന്റർ ഫോർ ഇന്ത്യൻ മൈഗ്രന്റ്സ് സ്റ്റഡീസ് (സിഐഎംഎസ്) ആണ് പഠനം നടത്തിയത്.
കോവിഡ് കാലത്ത് നാട്ടിലെത്തിയ തൊഴിലാളികളുടെ മുടങ്ങിയ ശമ്പളം, ആനുകൂല്യങ്ങൾ, ഓവർ ടൈം തുക, ലീവ് ആനുകൂല്യങ്ങൾ എന്നിവ വ്യാപകമായി വെട്ടിക്കുറച്ചിരുന്നു. വിദേശ കമ്പനികളും തൊഴിൽദാതാക്കളും പ്രവാസികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ മടിച്ചു. നാട്ടിലേക്കുപോന്നവർക്ക് ജോലിയിൽ തുടരേണ്ടതില്ലെന്നും വിസ പുതുക്കി നൽകില്ലെന്നുമുള്ള അറിയിപ്പുകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
വേതന മോഷണത്തിന് ഇരയായ 397 തൊഴിലാളികൾക്ക് 62 കോടിയിൽപ്പരം രൂപയുടെ നഷ്ടം ഉണ്ടായതായി വിദേശത്തുനിന്ന് തിരികെയെത്തിയ 3345 പ്രവാസി തൊഴിലാളികളിൽ സിംസ് നടത്തിയ പഠനത്തിൽ വ്യക്തമായി. ജൂലൈ മൂന്നിലെ നോർക്ക റൂട്സ് കണക്കുപ്രകാരം വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട് തിരികെവന്നവരുടെ എണ്ണം 10,73,673 ആണ്. ഇതിൽ 1,18,000 പേർക്ക് ശമ്പള വേതന ആനുകൂല്യങ്ങൾ കിട്ടാനുണ്ട്. ഒരാൾക്ക് ശരാശരി ഒരു ലക്ഷംരൂപ കിട്ടുമെന്ന് കണക്കാക്കിയാലും 1130 കോടിയുടെ നഷ്ടം വരും.
Credits Kerala || Deshabhimani Online News https://ift.tt/2V3gXjx
Comments