തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ ആഗസ്ത് 11ന്‌


തിരുവനന്തപുരം
ഒമ്പത് ജില്ലയിലെ 15 തദ്ദേശസ്ഥാപന വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആഗസ്ത് 11ന് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. വിജ്ഞാപനം ജൂലൈ 16, നാമനിർദേശ പത്രിക സമർപ്പണം 23 വരെ, സൂക്ഷ്മപരിശോധന 26ന്, പിൻവലിക്കൽ 28ന്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 12ന് രാവിലെ പത്തിന് വോട്ടെണ്ണും.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടപടി പൂർത്തിയാക്കാൻ ജില്ലാ ഉദ്യോഗസ്ഥർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ നിർദേശം നൽകി.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, തദ്ദേശ സ്ഥാപനം, വാർഡ് ക്രമത്തിൽ. പഞ്ചായത്തുകൾ: പത്തനംതിട്ട-, കലഞ്ഞൂർ: -പല്ലൂർ. ആലപ്പുഴ-, മുട്ടാർ-: നാലുതോട്. കോട്ടയം-, എലിക്കുളം: -ഇളങ്ങുളം. എറണാകുളം, വേങ്ങൂർ-: ചൂരത്തോട്, വാരപ്പെട്ടി-: കോഴിപ്പിള്ളി സൗത്ത്, മാറാടി:- നോർത്ത് മാറാടി. മലപ്പുറം, ചെറുകാവ്-: ചേവായൂർ, വണ്ടൂർ-: മുടപ്പിലാശേരി, തലക്കാട്-: പാറശേരി വെസ്റ്റ്. കോഴിക്കോട്-, വളയം-: കല്ലുനിര. കണ്ണൂർ-, ആറളം-: വീർപ്പാട്.ബ്ലോക്ക് പഞ്ചായത്ത്: മലപ്പുറം, നിലമ്പൂർ: വഴിക്കടവ്. മുനിസിപ്പാലിറ്റി: തിരുവനന്തപുരം,- നെടുമങ്ങാട്-: പതിനാറാംകല്ല്. എറണാകുളം-, പിറവം-: കരക്കോട്. വയനാട്-, ബത്തേരി-: പഴേരി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3z39OhL

Comments

Archive

Contact Form

Send