പെട്രോൾവില : 14 ജില്ലയിലും 100 കടന്നു ; അഞ്ചുദിവസത്തിനുള്ളിൽ മൂന്നുതവണയായി 1.05 രൂപ കൂട്ടി


കൊച്ചി
കേന്ദ്ര ബിജെപി സർക്കാരിന്റെ ഇന്ധന ഇരുട്ടടിയിൽ സംസ്ഥാനത്ത് 14 ജില്ലയിലും പെട്രോൾവില 100 കടന്നു. തിങ്കളാഴ്ച പെട്രോളിന് 35 പൈസ കൂടി. തിരുവനന്തപുരം നഗരത്തിൽ വില 101.84 രൂപയായി. കൊച്ചിയിൽ ഭാരത് പെട്രോളിയം പമ്പുകളില് 100.04 രൂപയും ഐഒസി 99.96 രൂപയും കോഴിക്കോട്ട് 100.27 രൂപയും ഈടാക്കി. ഡീസൽവിലയിൽ മാറ്റമില്ല. അഞ്ചുദിവസത്തിനുള്ളിൽ മൂന്നുതവണയായി പെട്രോളിന് 1.05 രൂപ കൂട്ടി. കഴിഞ്ഞമാസം പെട്രോളിന് 4.58 രൂപയും ഡീസലിന് 4.28 രൂപയും കൂട്ടി.



Credits Kerala || Deshabhimani ​Online ​News https://ift.tt/2TudZ7b

Comments

Archive

Contact Form

Send