യുപിയിൽ 
നിർത്തിയിട്ട ബസിൽ 
ട്രക്ക്‌ ഇടിച്ച്‌ 18 മരണം


ലഖ്നൗ
ഉത്തർപ്രദേശിലെ ബാരബങ്കിയിൽ നിർത്തിയിട്ടിരുന്ന ഡബിൾഡെക്കർ ബസിൽ ട്രക്ക് ഇടിച്ച് 18 പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. ലഖ്നൗ –- അയോധ്യ ഹൈവേയിൽ റാം സനേഹിഗട്ട് പ്രദേശത്ത് ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. ആക്സിൽ ഒടിഞ്ഞതിനാൽ നന്നാക്കാൻ വഴിയരികിൽ നിർത്തിയിട്ട ബസിൽ പിന്നിൽ ട്രക്ക് ഇടിക്കുകയായിരുന്നു. 11 പേർ സംഭവസ്ഥലത്തും ഏഴുപേർ ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴിയും മരിച്ചു. കനത്തമഴ രക്ഷാപ്രവർത്തനത്തിന് തടസ്സമായി.

പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽനിന്നും ബിഹാറിലേക്ക് പോവുകയായിരുന്ന 130 തൊഴിലാളികളാണ് ബസിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റവരെ ലഖ്നൗവിലെ ആശുപത്രിയിലേക്ക് മാറ്റി. 15 പേരെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും കേന്ദ്രം സഹായം പ്രഖ്യാപിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/2UXgU93

Comments

Archive

Contact Form

Send