യുപിയിലും രാജസ്ഥാനിലും ഇടിമിന്നൽ 28 മരണം
ലഖ്നൗ / ജയ്പുർ > ഞായറാഴ്ച രാജസ്ഥാനിലും ഉത്തർപ്രദേശിലുമായി ഇടിമിന്നലേറ്റ് കുട്ടികൾ ഉൾപ്പെടെ 28 മരണം. രാജസ്ഥാനിലെ ജയ്പുർ, ജലവാർ,ദോൽപുർ ജില്ലകളിൽ ഏഴ് കുട്ടികളടക്കം 18 പേർ മരിച്ചു. ആറ് കുട്ടികൾക്കും ഒരു സ്ത്രീക്കും ഉൾപ്പെടെ 25 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.ജയ്പുരിലെ ആംബർ കോട്ടയ്ക്ക് സമീപം കുന്നിൻ മുകളിൽ സെൽഫിയെടുത്തുകൊണ്ട് നിന്ന് 11 പേരാണ് മരിച്ചത്.
ഉത്തർപ്രദേശിലെ ഫിറോസാബാദ്, കൗശാമ്പി, ഫത്തേപുർ ജില്ലയിൽ രണ്ട് കുട്ടികളടക്കം പത്ത് പേരാണ് മരിച്ചത്. ഉൾനാടൻ ഗ്രാമങ്ങളിൽ കൂടുതൽ പേർ മരിച്ചിട്ടുണ്ടോയെന്നറിയാൻ തെരച്ചിൽ തുടരുകയാണ്.
Credits National || Deshabhimani Online News https://ift.tt/3xDtqc2
Comments