കശ്മീരിൽ മലയാളിയടക്കം 2 സെെനികർക്ക് വീരമൃത്യു ; ഏറ്റമുട്ടൽ പാകിസ്ഥാൻ ഭീകരരുമായി
ശ്രീനഗർ
ജമ്മു കശ്മീർ നിയന്ത്രണരേഖയിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനിടെ മലയാളിയടക്കം രണ്ട് സൈനികർക്ക് വീരമൃത്യു. കോഴിക്കോട് കൊയിലാണ്ടി പൂക്കാട് സ്വദേശി സുബേദാര് എം ശ്രീജിത്ത്(42), ആന്ധ്ര പ്രദേശ് സ്വദേശി ശിപായി എം ജസ്വന്ത് റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രിയാണ് രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിലെ ദാദൽ വനമേഖലയിലാണ് ഏറ്റമുട്ടലുണ്ടായത്. രണ്ട് ഭീകരരെ വധിച്ചെന്ന് സൈന്യം അറിയിച്ചു. രണ്ട് സൈനികര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരില് നിന്ന് രണ്ട് എകെ 47 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.പുൽവാമ, കുൽഗാം ജില്ലകളിൽ വ്യത്യസ്ത ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കറെ തയ്ബ പ്രവർത്തകരുൾപ്പെടെ നാല് ഭീകരരും വ്യാഴാഴ്ച കൊല്ലപ്പെട്ടു.
തിരുവങ്ങൂര് മാക്കാട വല്സന്റെയും ശോഭനയുടെയും മകനാണ് പടിഞ്ഞാറെ തറയിൽ മയൂരം ശ്രീജിത്ത്. ഭാര്യ: ഷജിന. മക്കള്: അതുല് ജിത്ത്, തന്മയ ലക്ഷ്മി. സഹോദരങ്ങള്: റാണി, അനൂപ്. മാര്ച്ച് ആദ്യവാരം നാട്ടില് വന്നിരുന്നു.
Credits National || Deshabhimani Online News https://ift.tt/3jU8Z6B
Comments