യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; 4 ബിജെപിക്കാർ പിടിയിൽ


ഓയൂർ (കൊല്ലം )
യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ന്യൂനപക്ഷമോർച്ച നേതാവടക്കം നാലു ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ന്യൂനപക്ഷമോർച്ച കൊല്ലം ജില്ലാ സെക്രട്ടറി മിയ്യന പെരുപുറം വയലിൽവീട്ടിൽ എം സലിം (48), ബിജെപി പ്രവർത്തകരായ കുളത്തൂപ്പുഴ ആർപിഎൽ പ്ലാന്റേഷൻ ക്വാർട്ടേഴ്സിൽ സലിം (48), പോൾ ആന്റണി (37), കുളത്തൂപ്പുഴ സ്വദേശി രാഹുൽ (33) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ്ചെയ്തത്.

വട്ടപ്പാറ അജ്സൽ മൻസിലിൽ അജ്സൽ അയൂബിനെ (19)യാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലം ബിജെപി സ്ഥാനാർഥി വി വി രാജേഷിന്റെ പ്രവർത്തനത്തിനിടെയാണ് പ്രതികൾ തമ്മിൽ അടുത്തത്. ബന്ധുകൂടിയായ അജ്സലിനെ തട്ടിക്കൊണ്ടുപോകാൻ സലിം ആണ് പദ്ധതിയിട്ടത്. 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു ഉദ്ദേശ്യം. ഇതിനായി മറ്റു പ്രതികൾക്ക് ക്വട്ടേഷൻ നൽകി. വീടിനു മുന്നിൽ നിന്നും തട്ടിക്കൊണ്ടു പോകുന്നതിനിടെ അജ്സൽ കാറിന്റെ ഡോർ തുറന്ന് രക്ഷപ്പെട്ടു. ക്വട്ടേഷൻ സംഘത്തെ കുളത്തൂപ്പുഴയിൽനിന്നും സലിമിനെ വീടിനു സമീപത്തുനിന്നുമാണ് പിടികൂടിയത്. ഇയാളുടെ ഭാര്യ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2UlWZjC

Comments

Archive

Contact Form

Send