കശ്‌മീരിൽ സൈനികന്‌ വീരമൃത്യു ; ഏറ്റുമുട്ടലിൽ 5 ഭീകരർ കൊല്ലപ്പെട്ടു


ന്യൂഡൽഹി
കശ്മീരിലെ പുൽവാമയിൽ ഹാൻജിൻ ഗ്രാമത്തിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടു. പരിക്കേറ്റ സൈനികൻ പിന്നീട് മരിച്ചതായി കശ്മീർ ഐജി വിജയ്കുമാർ അറിയിച്ചു. ലഷ്കറെ തയ്ബ ജില്ലാ കമാൻഡർ നിഷാദ് ലോണും പാകിസ്ഥാൻകാരൻ റെഹാനും കൊല്ലപ്പെട്ടവരിലുണ്ട്. രാജ്പുരയിൽ ഭീകരരുണ്ടെന്ന വിവരത്തെതുടർന്നാണ് സുരക്ഷാസേന തെരച്ചിൽ നടത്തിയത്. കരസേനയും സിആർപിഎഫും ഉൾപ്പെട്ട സംഘത്തിനുനേരെ ഭീകരർ വെടിയുതിർത്തു. ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ വധിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/2SH4q4c

Comments

Archive

Contact Form

Send