വാക്സിൻ എത്തുന്നില്ല; ക്ഷാമം രൂക്ഷം ; ബുധനാഴ്ച വൈകിട്ട്‌ വരെ വിതരണം ചെയ്തത്‌ 56,123 ഡോസ്‌


തിരുവനന്തപുരം
കേന്ദ്രസർക്കാർ ആവശ്യത്തിനുള്ള മരുന്ന് ലഭ്യമാക്കാത്തതിനാൽ സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം തുടരുന്നു. ബുധനാഴ്ച വൈകിട്ട് വരെ വിതരണം ചെയ്തത് 56,123 ഡോസ് മാത്രമാണ്. രണ്ടു ലക്ഷം ഡോസ് പ്രതിദിനം നൽകിയിരുന്നിടത്താണ് ഈ കുറവ്. ബുധനാഴ്ച ആകെ ലഭിച്ചത് 3.79 ലക്ഷം ഡോസാണ്. ഇത് സർക്കാർ ആവശ്യപ്പെട്ടതിന്റെ ഒരു ശതമാനം പോലുമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഇതോടെ കുത്തിവയ്പിനുള്ള സ്ലോട്ട് അനുവദിക്കാൻ കഴിയാത്ത സാഹചര്യമാണ്. കേന്ദ്രം സൗജന്യ വാക്സിൻ നൽകുമെന്ന് അറിയിച്ചതോടെ സംസ്ഥാനം വില കാെടുത്തുവാങ്ങുന്നത് അവസാനിപ്പിച്ചിരുന്നു.

എല്ലാവർക്കും 
വാക്സിനായി ‘വേവ്’
വാക്സിനേഷന് രജിസ്റ്റർ ചെയ്യാൻ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബിപിഎൽ വിഭാഗത്തിലുള്ളവർക്കായി ‘വേവ് ’ പദ്ധതി. ‘വാക്സിൻ സമത്വത്തിനായി മുന്നേറാം' എന്ന പേരിലാണ് രജിസ്ട്രേഷൻ ക്യാമ്പയിൻ. ആശാ വർക്കർമാർ മുഖേന വാർഡുതലത്തിൽ 31നകം രജിസ്റ്റർ ചെയ്യണം.
വാക്സിൻ കിട്ടാത്ത മുഴുവൻ പേരേയും പദ്ധതിയിൽ കണ്ടെത്തുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. 18 വയസ്സിന് മുകളിലുള്ള എല്ലാവരും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആശാ വർക്കർമാർ ഉറപ്പ് വരുത്തും. സ്മാർട്ട് ഫോണുള്ളവരെ സ്വയം രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കും.

പ്രദേശത്തെ ആരോഗ്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് രജിസ്ട്രേഷൻ പ്രക്രിയ സുഗമമാക്കുക. ആവശ്യമെങ്കിൽ ദിശ കോൾ സെന്ററിൽനിന്ന് സഹായം സ്വീകരിക്കാം. ജില്ലാ, ബ്ലോക്ക് ടാസ്ക് ഫോഴ്സും രജിസ്ട്രേഷന്റെ പുരോഗതി നിരീക്ഷിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Vimin3

Comments

Archive

Contact Form

Send