എംപിമാരുടെ ലക്ഷദ്വീപ് സന്ദർശനം ; ഹർജി ഭേദഗതിചെയ്ത് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം


കൊച്ചി
ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ എംപിമാർ നൽകിയ ഹർജി ഭേദഗതിചെയ്ത് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. സന്ദർശനത്തിന് അനുമതി തേടി എംപിമാർ സമർപ്പിച്ച അപേക്ഷ ലക്ഷദ്വീപ് കലക്ടർ നിരസിച്ചിരുന്നു. ഇതേത്തുടർന്നാണ് ഹർജി പുതുക്കി സമർപ്പിക്കാൻ കോടതി നിർദേശിച്ചത്.

എംപിമാരായ എളമരം കരീം, വി ശിവദാസൻ, എ എം ആരിഫ്, ടി എൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്റെ പരിഗണനയിലുള്ളത്.

കോവിഡ് പ്രോട്ടോകോൾ പാലിക്കാമെന്ന് വ്യക്തമാക്കിയിട്ടും സന്ദർശനാനുമതി നിഷേധിച്ചതിനെ തുടർന്നാണ് എംപിമാർ കോടതിയെ സമീപിച്ചത്. എംപിമാരുടെ സന്ദർശനം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ചാണ് കലക്ടർ അനുമതി നിഷേധിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/36LPBRn

Comments

Archive

Contact Form

Send