വിദ്യാർഥികൾക്കൊപ്പം തത്സമയം മന്ത്രി വി ശിവൻകുട്ടി; ട്രയൽ ഓണ്‍ലൈന്‍ ക്ലാസില്‍ അതിഥിയായെത്തി

തിരുവനന്തപുരം > ട്രയൽ ഓൺലൈൻ ക്ലാസിൽ വിദ്യാർഥികളുമായി ആശയവിനിമയം നടത്തി മന്ത്രി വി ശിവൻകുട്ടി. ജിസ്യൂട്ട് ഫോര് എഡ്യൂക്കേഷന് ഓണ്ലൈന് പ്ലാറ്റ് ഫോമുപയോഗിച്ച് ട്രയല് അടിസ്ഥാനത്തില് ക്ലാസുകള് നടത്തുന്ന തിരുവനന്തപുരത്തെ പിരപ്പന്കോട് വിഎച്ച്എസ്ഇ സ്കൂളിലെ രസതന്ത്ര ക്ലാസിനിടെയാണ് മന്ത്രി വിദ്യാർഥികൾക്ക് മുമ്പിൽ ഓൺലൈനായെത്തിയത്.

രസതന്ത്ര അധ്യാപകന് സുജിത് എസ് പ്ലസ്ടു വിദ്യാര്ത്ഥികള്ക്കായി എടുത്ത ക്ലാസുകള് നിരീക്ഷിച്ച ശേഷം മന്ത്രി കുട്ടികളുമായി സംവദിച്ചു. അധ്യാപകരുമായി നേരിട്ട് സംവദിക്കാനും കൂട്ടുകാരെ കാണാനും അവസരം ലഭിക്കുന്ന പ്ലാറ്റ്ഫോം ഏറെ പ്രയോജനപ്രദമാണെന്ന് കുട്ടികള് മന്ത്രിയോട് പറഞ്ഞു. ട്രയലിന്റെ തുടര്ച്ചയായി കൂടുതല് സ്കൂളുകളില് ഓൺലൈൻ ക്ളാസുകൾ പരീക്ഷണാടിസ്ഥാനത്തിൽ നടത്തി മെച്ചപ്പെടുത്തലുകള് വരുത്തിയശേഷം ഏറ്റവും ഫലപ്രദമായ സൗകര്യമായിരിക്കും കുട്ടികള്ക്കായി ഏര്പ്പെടുത്തുകയെന്ന് മന്ത്രി ഉറപ്പുനൽകി .മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ഉറപ്പാക്കിയ ശേഷം മാത്രമേ ഓൺലൈൻ ക്ളാസുകൾ ആരംഭിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ ഡയറക്ടര് കെ ജീവന് ബാബു ഐഎഎസ്, കൈറ്റ് സിഇഒ കെ അന്വര് സാദത്ത്, വിഎച്ച്എസ്ഇ ഉപ ഡയറക്ടര് അനില് കുമാര് തുടങ്ങിയവരും ഓണ്ലൈനില് മന്ത്രിയോടൊപ്പം ക്ലാസുകള് നിരീക്ഷിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2TDUTLZ

Comments

Archive

Contact Form

Send