ബീച്ചിലെ ബലാത്സംഗം : പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ പഴിച്ച് ഗോവ മുഖ്യമന്ത്രി
പനാജി
ഗോവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ബലാത്സംഗത്തിനിരയായ സംഭവത്തിൽ അച്ഛനമ്മമാരെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പ്രമോദ് സാവന്ത്. 14 വയസ്സുള്ള കുട്ടികളെ രാത്രി മുഴുവൻ ബീച്ചിൽ ചെലവിടാൻ അനുവദിക്കരുത്. കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം അച്ഛനമ്മമാർക്കാണെന്ന് സാവന്ത് നിയമസഭയില് പറഞ്ഞു.
പരാമർശത്തിനെതിരെ രാഷ്ട്രീയ പ്രവർത്തകരുൾപ്പെടെ നിരവധിപേർ പ്രതിഷേധവുമായെത്തി. ഞായറാഴ്ചയാണ് ബെനോലിം ബീച്ചിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നാലുപേർ ചേർന്ന് പീഡിപ്പിച്ചത്.
Credits National || Deshabhimani Online News https://ift.tt/3rGY95C
Comments