കേരളത്തിൽ കൂടുതൽ നിക്ഷേപത്തിന്‌ നിറ്റ ജലാറ്റിൻ


കൊച്ചി
കേരളത്തിൽ കൂടുതൽ നിക്ഷേത്തിന് താൽപ്പര്യം പ്രകടിപ്പിച്ച് ജപ്പാനിലെ നിറ്റ ജലാറ്റിൻ ഗ്രൂപ്പ്. ഫാർമസ്യൂട്ടിക്കൽ ആവശ്യത്തിനുള്ള ജലാറ്റിന്റെ നിർമാതാക്കളാണ് നിറ്റ ജലാറ്റിൻ ഇന്ത്യ. കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ നൽകുന്ന പിന്തുണയുടെ ഭാഗമായാണ് സംസ്ഥാനത്ത് കൂടുതൽ നിക്ഷേപം നടത്താൻ ജപ്പാനീസ് ഗ്രൂപ്പ് താൽപ്പര്യം പ്രകടിപ്പിച്ചതെന്ന് നിറ്റ ജലാറ്റിൻ ഇന്ത്യ കമ്പനി മാനേജിങ് ഡയറക്ടർ സജീവ് കെ മേനോൻ പറഞ്ഞു.

വ്യവസായമന്ത്രി പി രാജീവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചി ആസ്ഥാനമായ നിറ്റ ജലാറ്റിൻ ഇന്ത്യ കമ്പനിക്ക് കേരളത്തിൽ കൊരട്ടി, കാക്കനാട്, അരൂർ എന്നിവിടങ്ങളിൽ ഫാക്ടറികളുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hNxVeq

Comments

Archive

Contact Form

Send