പോക്‌സോ കേസ് പ്രതിക്കായി വക്കാലത്ത്: കുഴല്‍നാടനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കും
തിരുവനന്തപുരം > പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച പ്രതിയെ നിയമപിന്തുണച്ച മാത്യു കുഴല്നാടന് എംഎല്എയ്ക്ക് എതിരെ സ്പീക്കര്ക്ക് പരാതി നല്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. എം വിജിന് എംഎല്എയാണ് പരാതി നല്കുക. ഇരയ്ക്കൊപ്പം നില്ക്കേണ്ടതിനു പകരം പ്രതിയെ പിന്തുണയ്ക്കുകയാണ് മാത്യു കുഴല്നാടന്. പ്രതിയ്ക്കുവേണ്ടി മാത്യു കുഴല്നാടന് ഹാജരായതിന്റെ തെളിവുകള് ഉണ്ട്.
ഒളിവില് കഴിയുന്ന യൂത്ത് കോണ്ഗ്രസ് ജില്ലാ ജനറല് സെക്രട്ടറി ഷാന് മുഹമ്മദിന്റെ ജാമ്യാപേക്ഷ പോക്സോ കോടതി ബുധനാഴ്ച തള്ളിയിരുന്നു. അല്പ്പമെങ്കിലും മനുഷ്യത്വമുണ്ടെങ്കില് പ്രതിയെ നിയമത്തിനു മുമ്പില് കൊണ്ടുവരാന് എംഎല്എ തയ്യാറാകണമെന്ന് റഹീം പറഞ്ഞു. പ്രതിയെ യൂത്ത് കോണ്ഗ്രസ് പുറത്താക്കാത്തത് എന്തുകൊണ്ടാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന് സംഭവത്തില് മൗനം പാലിക്കുകയാണെന്നും റഹീം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Credits Kerala || Deshabhimani Online News https://ift.tt/2UmxSgc
Comments