ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ ; പൊതുഗതാഗതം ഉണ്ടാകില്ല, അവശ്യസേവന മേഖലയ്ക്കായി കെഎസ്ആർടിസി സർവീസ്
തിരുവനന്തപുരം
സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ. അവശ്യ സർവീസുകളും സർക്കാർ നിർദേശിച്ച വിഭാഗങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കൂ. ബാ
ങ്കുകൾ പ്രവർത്തിക്കില്ല. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസേവന മേഖലയ്ക്കായി കെഎസ്ആർടിസി സർവീസ് നടത്തും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. പാഠപുസ്തക അച്ചടിക്കായി കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി പ്രവർത്തിക്കും. ‘ഡി’ വിഭാഗം പ്രദേശങ്ങളിൽ മുപ്പൂട്ടായിരിക്കും. തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും.
Credits Kerala || Deshabhimani Online News https://ift.tt/37f9kcc
Comments