ഇന്ത്യയിലെ ആദ്യ രോഗിക്ക്‌ 
വീണ്ടും കോവിഡ്


തൃശൂർ
ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ചയാൾക്ക് വീണ്ടും രോഗം. ചൈനയിലെ വുഹാൻ സർവകലാശാലയിലെ വിദ്യാർഥിനിയായ കൊടുങ്ങല്ലൂരിലെ യുവതിയാണ് രണ്ടാമതും കോവിഡ് ബാധിതയായത്.

പഠന സർട്ടിഫിക്കറ്റുകളുടെ ആവശ്യത്തിന് ഡൽഹിയിലേക്കുള്ള വിമാന യാത്രയ്ക്ക് ആർടിപിസിആർ പരിശോധന നടത്തിയപ്പോഴാണ് പോസിറ്റീവാണെന്നത് വ്യക്തമായത്.

രോഗലക്ഷണങ്ങളില്ല. വാക്സിൻ എടുത്തിട്ടില്ല. ആരോഗ്യനിലയിൽ കുഴപ്പമില്ലാത്തതിനാൽ വീട്ടിൽത്തന്നെ നിരീക്ഷണത്തിൽ തുടരുകയാണ്. 2020 ജനുവരി 30നാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി ഒമ്പതിന് നെഗറ്റീവായി. ഒന്നരവർഷത്തിനുശേഷമാണ് വീണ്ടും രോഗബാധിതയായത്. ചൈനയിൽനിന്ന് 2020 ജനുവരി 24നാണ് കേരളത്തിലെത്തിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3wHlfK9

Comments

Archive

Contact Form

Send