ഭയന്ന്‌ പിന്മാറ്റം ; ചോദ്യംചെയ്യലിന്‌ 
സുരേന്ദ്രൻ 
ഹാജരാകില്ല


തൃശൂർ
കുഴൽപ്പണക്കേസിൽ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അറിയിച്ചു. ബിജെപി സംസ്ഥാന ഭാരവാഹിയോഗം കാസർകോട്ട് നടക്കുന്നതിനാലാണെന്നാണ് വിശദീകരണം. തൃശൂർ പൊലീസ് ക്ലബ്ബിൽ രാവിലെ പത്തിന് എത്താനാണ് പ്രത്യേക അന്വേഷകസംഘം നോട്ടീസ് നൽകിയത്. ചൊവ്വാഴ്ച ഹാജരായില്ലെങ്ങിൽ ഒരിക്കൽക്കൂടി നോട്ടീസ് നൽകും. വീണ്ടും ഹാജരായില്ലെങ്കിൽ കോടതിവഴി നടപടിയെടുക്കും.

കുഴൽപ്പണക്കേസിൽ അന്വേഷകസംഘം ആവശ്യപ്പെട്ടാൽ ആരായാലും ഹാജരാകണം. ഇത് തടസ്സപ്പെടുത്തിയാൽ ഐപിസി 174 പ്രകാരം ഒരു മാസം തടവ്ശിക്ഷ അനുഭവിക്കണം. ബിജെപി തെരഞ്ഞെടുപ്പിനിറക്കിയ പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കവർച്ച നടന്ന ദിവസം അർധരാത്രി കുഴൽപ്പണ ഇടപാടുകാരനായ ധർമരാജൻ സുരേന്ദ്രനെയും മകനെയും വിളിച്ചിരുന്നു. സുരേന്ദ്രന്റെ സെക്രട്ടറിയുടെയും ഡ്രൈവറുടെയും ഫോണിൽ നിന്ന് ധർമരാജനേയും തിരിച്ചും നിരവധി തവണ വിളിച്ചു. ഇത് പ്രകാരമാണ് സുരേന്ദ്രന് നോട്ടീസ് നൽകിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ApnJjH

Comments

Archive

Contact Form

Send