കാലിക്കറ്റ് സർവകലാശാല ഓഫീസുകളിൽ ഇന്നു മുതൽ ഹാജർ നിയന്ത്രണം
മലപ്പുറം> സർവകലാശാലാ ഓഫീസുകളിൽ തിങ്കളാഴ്ച മുതൽ ഹാജർ നിയന്ത്രണം. ഡി വിഭാഗത്തിൽപ്പെടുന്ന പള്ളിക്കൽ പഞ്ചായത്ത് പരിധിയിലെ ഓഫീസുകളിൽ അവശ്യ സേവനത്തിനുള്ളവർ മാത്രമേ ഉണ്ടാകൂ.
സി വിഭാഗത്തിലുള്ള ചേലേമ്പ്ര പരിധിയിലെ ഓഫീസുകളിൽ 25 ശതമാനം പേരും ബി വിഭാഗത്തിലുള്ള തേഞ്ഞിപ്പലത്തെ ഓഫീസുകളിൽ 50 ശതമാനം പേരും ഹാജരാകണം.
പരീക്ഷ, അഭിമുഖങ്ങൾ, യോഗങ്ങൾ എന്നിവക്ക് മാറ്റമില്ല. വിദ്യാർഥികൾ ഓൺലൈൻ, ടെലിഫോൺ സേവനങ്ങൾ പ്രയോജനപ്പെടുത്തി കാമ്പസ് സന്ദർശനം ഒഴിവാക്കണമെന്ന് നേരത്തേ തന്നെ രജിസ്ട്രാർ അറിയിച്ചിട്ടുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3BzVmzT
Comments