കെഎടി ജുഡീഷ്യൽ അംഗങ്ങളുടെ നിയമനം: 
ഇടപെടാൻ വിസമ്മതിച്ച്‌ ഹൈക്കോടതി


കൊച്ചി
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ പുതിയ ജുഡീഷ്യൽ അംഗങ്ങളുടെ നിയമനത്തിനുള്ള നോട്ടിഫിക്കേഷൻ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. ജുഡീഷ്യൽ അംഗങ്ങളുടെ കാലാവധി നീട്ടണം എന്നാവശ്യപ്പെട്ടും ചെയർമാന്റെ നിയമനം വൈകുന്നതിനെതിരെയും സമർപ്പിച്ച ഹർജികൾ ഡിവിഷൻ ബെഞ്ച് അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.

കെഎടി അഭിഭാഷക അസോസിയേഷൻ സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖും കൗസർ എടപ്പഗത്തും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2SOKZGJ

Comments

Archive

Contact Form

Send