കരിപ്പൂർ സ്വർണക്കടത്ത് കേസ്: ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ്
കണ്ണൂർ> കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. കണ്ണൂരിലെ തില്ലങ്കേരിവീട്ടിലാണ് പരിശോധന . കേസിൽ മുഹമ്മദ് ഷാഫിയെയും അർജുൻ ആയങ്കിയേയും ചോദ്യം ചെയ്തതിൽ നിന്നുമാണ് കേസിൽ ആകാശിനുള്ള പങ്ക് സംബന്ധിച്ച സൂചന ലഭിച്ചുവെന്നാണ് വിവരം.
റെയ്ഡ് നടക്കുമ്പോൾ ആകാശ് സ്ഥലത്തില്ല. സ്വർണക്കടത്ത് കേസിൽ പിടിയിലുള്ള അർജ്ജുൻ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/3wF2kzU
Comments