ഡ്രോൺ 
ആക്രമണസാധ്യത: വിവരം ലഭിച്ചിട്ടില്ലെന്ന്‌ പൊലീസ്‌


തിരുവനന്തപുരം
ജമ്മു കശ്മീർ വിമാനത്താവളത്തിലെ ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലും തമിഴ്നാട്ടിലും ഡ്രോൺ ആക്രമണ സാധ്യതയെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാനത്തിന് വിവരം നൽകിയെന്ന് വാർത്താ ഏജൻസി ഐഎഎൻഎസ്. എന്നാൽ, ഇത്തരം റിപ്പോർട്ടോ വാക്കാലുള്ള നിർദേശമോ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന പൊലീസും രഹസ്യാന്വേഷണ വിഭാഗവും അറിയിച്ചു.

ചില തീവ്രവാദ സംഘടനകൾ ഡ്രോൺ ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയെന്നായിരുന്നു വാർത്ത. ജമ്മു കശ്മീർ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണമുണ്ടായപ്പോൾ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം ലഭിച്ചിരുന്നു. അത് സാധാരണ നടപടിക്രമം മാത്രമാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2TARugD

Comments

Archive

Contact Form

Send