വാട്‌സാപ് സന്ദേശത്തിന് തെളിവെന്ന മൂല്യമില്ല: സുപ്രീംകോടതി
ന്യൂഡൽഹി
വാട്സാപ് സന്ദേശങ്ങൾ തെളിവായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. ‘സമൂഹമാധ്യമങ്ങളിൽ ആർക്കും എന്ത് വേണമെങ്കിലും ഉണ്ടാക്കാനും ഇല്ലാതാക്കാനും പറ്റും. വാട്സാപ് സന്ദേശങ്ങൾക്ക് തെളിവെന്ന നിലയിൽ ഒരു മൂല്യവും കാണുന്നില്ല’–- ചീഫ്ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ ഹൃഷികേശ്റോയ്, എ എസ് ബൊപ്പണ്ണ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
വാട്സാപ്പിൽ സന്ദേശം എഴുതുന്ന ആളെ അതുമായി ബന്ധിപ്പിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ മാലിന്യ നിർമാർജനത്തിന് സ്വകാര്യകൺസോർഷ്യവുമായി 2016ൽ ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കൺസോർഷ്യത്തിലെ രണ്ട് കമ്പനി പ്രതിനിധികളുടെ വാട്സാപ് ആശയവിനിമയം തെളിവായി പരിഗണിക്കണമെന്ന വാദമാണ് കോടതി പരിശോധിച്ചത്. കരാറിന്റെ അടിസ്ഥാനത്തിലുള്ള ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വാട്സാപ് സന്ദേശങ്ങൾ തെളിവായി പരിഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3idqgoS
Comments