കാവ്യസൂര്യന്റെ ജീവിതവഴികൾ പങ്കിട്ട് ‘എന്റെ ഒ എന്‍ വി ’
തിരുവനന്തപുരം
മലയാളത്തിന്റെ മഹാകവി ഒ എൻ വിയെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന ‘എന്റെ ഒ എൻ വി: അറിവുകൾ, അനുഭവങ്ങൾ, ഓർമപ്പെടുത്തലുകൾ’ പുസ്തകം പ്രകാശനം ചെയ്തു. പിരപ്പൻകോട് മുരളി രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയാണ് പ്രകാശനം ചെയ്തത്. ഒ എൻ വിയുടെ മകൻ രാജീവ് ഒ എൻ വി പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ഭാരത് ഭവനിൽ നടന്ന പരിപാടിയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി കാർത്തികേയൻ നായർ അധ്യക്ഷനായി. പ്രഥമ ഗിരീഷ് കർണാട് പുരസ്കാരം നേടിയ പ്രമോദ് പയ്യന്നൂരിനെ ചടങ്ങിൽ ആദരിച്ചു. ഡോ. പി സോമൻ പുസ്തകപരിചയം നടത്തി. കെ ആർ സരിതകുമാരി സ്വാഗതവും ഗ്രന്ഥകാരൻ പിരപ്പൻകോട് മുരളി നന്ദിയും പറഞ്ഞു.

Credits Kerala || Deshabhimani Online News https://ift.tt/3ezQyR5
Comments