സർക്കാർ നിലപാട്‌ സമൂഹത്തിന്‌ ബോധ്യപ്പെട്ടു:- പി രാജീവ്‌


കൊച്ചി
നാടിനെതിരായ പ്രചാരവേല ലോകമെങ്ങുമെത്തിക്കാനാണ് കിറ്റെക്സ് എംഡിയുടെ ശ്രമമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാ​ഗം വ്യക്തമാണ്. അത് സമൂഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിമർ​ശങ്ങളെ തുറന്ന മനസ്സോടെ സ്വാ​ഗതം ചെയ്യും. എന്നാൽ, നാടിനെ തകർക്കുന്ന വിമർശം തള്ളിക്കളയും. ഓരോരുത്തർ അവരുടെ നിലവാരമനുസരിച്ചാണ് പ്രതികരിക്കുന്നത്. നാടിന്റെ പ്രതിനിധികളായവർക്ക് ഇരിക്കുന്ന കസേരയ്ക്കും ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തിനും അനുസരിച്ചേ പ്രതികരിക്കാനാകൂ. ഇപ്പോൾ നടക്കുന്ന സംവാദം തുടരണമെന്ന് ആ​ഗ്രഹിക്കുന്നവരുണ്ടാകും. അത് നാടിന് നല്ലതല്ലെന്നും മന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3eajIWW

Comments

Archive

Contact Form

Send