പരീക്ഷാഭവൻ ഡിജിറ്റലാകും ; നിലവിലെ അപേക്ഷകൾ തീർപ്പാക്കാനും സർട്ടിഫിക്കറ്റ്‌ നൽകാനും അദാലത്ത്‌ 
നടത്തും : വി ശിവൻകുട്ടി


തിരുവനന്തപുരം
എസ്എസ്എൽസി സർട്ടിഫിക്കറ്റ് സൂക്ഷിപ്പ് ഉൾപ്പെടെ പരീക്ഷാഭവനിലെ എല്ലാ നടപടിയും ഡിജിറ്റലാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി ദേശാഭിമാനിയോട് പറഞ്ഞു. എസ്എസ്എൽസി സർട്ടിഫിക്കറ്റ് പകർപ്പ്, ജനന തീയതി ഉൾപ്പെടെയുള്ള തിരുത്തൽ എന്നിവയ്ക്കായി വൻതോതിൽ അപേക്ഷ ലഭിക്കുന്നു. ഇവർക്ക് ഉടൻ പരിഹാരം ലഭ്യമാകാൻ മുൻകാല രേഖകളെല്ലാം ഡിജിറ്റലാക്കണം. ഇതിന് വിദഗ്ധരുമായി ആലോചിച്ച് ഓൺലൈൻ സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിലെ അപേക്ഷകൾ തീർപ്പാക്കാനും സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി നൽകാനും അദാലത്ത് നടത്തുന്നതും പരിഗണനയിലുണ്ട്. എസ്എസ്എൽസി ഫലപ്രഖ്യാപന ശേഷം അദാലത്തുകളുടെ സമയം നിശ്ചയിക്കും. കുറഞ്ഞത് മൂന്ന് കേന്ദ്രത്തിലെങ്കിലും അദാലത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hzwC2N

Comments

Archive

Contact Form

Send